മണക്കാട്: മണക്കാട് ദേശസേവിനി വായനശാലയുടെ നേതൃത്വത്തിൽ പി.കേശവദേവ് കൃതികൾ എന്ന വിഷയത്തിൽ പുസ്തകാസ്വാദന സദസ് നടത്തി. ജില്ല ലൈബ്രറി കൗൺസിൽ അംഗം ടി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. എൻ. ബാലചന്ദ്രൻ വിഷയാവതരണം നടത്തി. വിജയൻ മുക്കുറ്റിയിൽ, എം. എൻ. പൊന്നപ്പൻ, വി .എസ്. ബാലകൃഷ്ണപിള്ള, ഡി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. വി. എൻ. വാസുദേവൻ വിഷയാവതരണം നടത്തി. വായനശാല സെക്രട്ടറി പി .ജി. മോഹനൻ മോഡറേറ്ററായിരുന്നു.