വണ്ണപ്പുറം : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വണ്ണപ്പുറം യൂണിറ്റ് കുടുംബ മേള യൂണിറ്റ് രക്ഷാധികാരി കെ.ആർ പ്രഭാകരൻ നായരുടെ വസതിയിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് ടി.കെ ശിവപ്രസാദിന്റെ അദ്ധ്യക്ഷതയിൽ കെ.എസ്.എസ്.പി.യു ഇളംദേശം ബ്ളോക്ക് വൈസ് പ്രസിഡന്റ് വി.എം ജോസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ഇളംദേശം ബ്ളോക്ക് പ്രസിഡന്റ് ലില്ലി മുഖ്യപ്രഭാഷണം നടത്തി.