രാജാക്കാട്. മദ്യപ സംഘങ്ങളുടെ ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് രാജാ കാട്ടിലെ കർഷകർ. രാജാക്കാട് ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തുള്ള കൃഷിയിടങ്ങൾ മദ്യപാനികൾ മിനിബാറാക്കിയതോടെ മാറ്റിയതോടെ കുപ്പിയും മറ്റു മാലിന്യങ്ങളും നിറഞ്ഞ് കൃഷി യിടം മാലിന്യംകൊണ്ട് നിറയുന്നു.
. ബിവറേജസിൽ നിന്നും മദ്യം വാങ്ങി സ്വസ്ഥമായി മദ്യപിക്കുന്നതിന് ഇടം കണ്ടെത്തുന്നത് ഈ കൃഷിയിടങ്ങളിലാണ് മദ്യപാനത്തിനു ശേഷം ചില്ലു കുപ്പി തല്ലി പൊട്ടിച്ചിട്ട് ഭക്ഷണ അവശിഷ്ടങ്ങൾ കൃഷിയിടത്തിൽ ഉപേക്ഷിച്ചാണ് ഇവർ പോകുന്നത്. ജലസേചനത്തിനായി ആശ്രയിക്കുന്ന സമീപത്തെ തോട്ടിലേക്കും ഉപയോഗശൂന്യമായ കുപ്പികളും മറ്റും ഉപേക്ഷിക്കുകപതിവാണ്.കാർഷികവിളകളും നശിപ്പിക്കുന്നതായാണ് കർഷകരുടെ പരാതി.