മൂലമറ്റം: കുരുതിക്കളത്തെ ബിഎസ്എൻഎൽ ടവർ റൂമിൽ നിന്നും ബാറ്ററികൾ മോഷണം പോയതായി പരാതി. ഇവിടെ നിന്നും 20 ബാറ്ററികളാണ് മോഷണം പോയത്. 48 ബാറ്ററികളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. കുരുതിക്കളത്തുള്ള ടവറിനു സമീപമുള്ള മുറിയിലായിരുന്നു ബാറ്ററികൾ സൂക്ഷിച്ചിരുന്നത്. ഈ മുറി പൂട്ടിയിരുന്നില്ല. ഉപയോഗം കഴിഞ്ഞ് സൂക്ഷിച്ചിരുന്ന ബാറ്ററികളാണ് മോഷണം പോയത്. 10,000 രൂപ നഷ്ടം പ്രതീക്ഷിക്കുന്നതായി പോലീസ് പറഞ്ഞു. അധികൃതരുടെ പരാതിയിൽ പൊലീസ് കേസ് ചാർജ് ചെയ്ത് അന്വേഷണം ആരംഭിച്ചതായി കുളമാവ് എസ്‌ഐ ടി.എസ്.നാസർ പറഞ്ഞു.