ചെറുതോണി: ഇരുമ്പ്, മരം, ഓട്, ശില, സ്വർണ്ണം എന്നീ പരമ്പരാഗത തൊളിലാളികളുടെ മുന്നേറ്റത്തിന് അവർ രാഷ്ട്രിയ ശക്തിയായി മാറണമെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പ്രശാന്ത് പി. ഞവരക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.ആർ. അരുൺ കുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ കാരയങ്കാട്ട് ശിവരാമകൃഷ്ണൻ, ആറ്റൂർ ബാലകൃഷ്ണൻ, പത്മനാഭൻ ചേരാപുരം, രാമചന്ദ്രൻ ആചാരി, ലതാ രഘുനാഥ്, കാർത്യായനി തങ്കപ്പൻ, കണ്ണൻ തൃശൂർ, ജില്ലാ നേതാക്കളായ പി.എസ് സതീന്ദ്രൻ, എ.ആർ രാമകൃഷ്ണൻ,ജോളി, അഭിലാഷ് കെ. സുനു എന്നിവർ പ്രസംഗിച്ചു.