ചെ​റു​തോ​ണി​:​ ​ഇ​ടു​ക്കി​യി​ലെ​ ​ജ​ന​ജീ​വി​ത​ത്തെ​ ​ത​ക​ർ​ക്കു​ന്ന​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വു​ക​ൾ​ ​സ​യ​നൈ​ഡി​ന് ​തു​ല്യ​മാ​ണെ​ന്ന് ​ഡീ​ൻ​ ​കു​ര്യാ​ക്കോ​സ് ​എം​.പി​ ​പ​റ​ഞ്ഞു.​ ​ത​നി​ക്കെ​തി​രെ​യു​ള്ള​ ​മ​ന്ത്രി ​ ​എം.​എം.​ ​മ​ണി​യു​ടെ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​പൊ​തു​സ​മൂ​ഹം​ ​അ​ദേ​ഹ​ത്തി​നെ​തി​രാ​യി​ ​മാ​റു​ന്ന​തി​ന്റെ​പേ​ടി​യി​ൽ​ ​നി​ന്നും​ ​ഉ​ട​ലെ​ടു​ത്ത​താ​ണ്.​ ​കൊ​ല്ലു​ന്ന​ ​രാ​ജാ​വി​ന് ​തി​ന്നു​ന്ന​ ​മ​ന്ത്രി​ ​എ​ന്ന​തു​പോ​ലെ​യാ​ണ് ​ഇ​ടു​ക്കി​യി​ലെ​ ​ജ​ന​ജീ​വി​തം​ ​ത​ക​ർ​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​വ​ലം​ക​യ്യാ​യി​ ​നി​ൽ​ക്കു​ന്ന​ ​മ​ന്ത്രി​ ​മ​ണി​യു​ടെ​ ​ശ്ര​മം.​ ​ത​ന്റേത് ​തു​ട​ക്ക​ക്കാ​ര​ന്റെ​ ​തി​ടു​ക്ക​മാ​ണെ​ങ്കി​ൽ​ ​പ​രി​ചി​ത​ന്റെ​ ​പ​ക്വ​ത​യു​ള്ള​ ​മ​ണി​ ​ഉ​ത്ത​ര​വ് ​ഇ​റ​ങ്ങി​യ​പ്പോ​ൾ​ ​എ​വി​ടെ​യാ​യി​രു​ന്നു.​ ​ക​രി​നി​യ​മ​ങ്ങ​ൾ​ ​പി​ൻ​വ​ലി​ക്കു​ന്ന​ത് ​വ​രെ​ ​സ​മ​ര​രം​ഗ​ത്ത് ​സ​ജീ​വ​മാ​യി​ ​ഇ​ട​പെ​ടു​മെ​ന്നും​ ​ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ആ​ത്മാ​ർ​ത്ഥ​ത​യു​ണ്ടെ​ങ്കി​ൽ​ ​തു​ട​രെ​ത്തു​ട​രെ​ ​വി​വാ​ദ​ ​ഉ​ത്ത​ര​വു​ക​ൾ​ ​പു​റ​പ്പെ​ടു​വി​ക്കാ​തെ​ ​സ​ർ​വ്വ​ക​ക്ഷ​യോ​ഗം​ ​വി​ളി​ച്ച് ​പ്ര​ശ്നം​ ​ച​ർ​ച്ച​ചെ​യ്യ​ണ​മെ​ന്നും​ 1964,​ 1993​ ​ഭൂ​വി​നി​യോ​ഗ​ ​ച​ട്ട​ങ്ങ​ൾ​ ​ഭേ​ദ​ഗ​തി​ ​ചെ​യ്യ​ണ​മെ​ന്നും​ ​എം.​പി​ ​ആ​വ​ശ്യ​പ്പെ​ട്ടു.