
ഇടുക്കി: ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളുടെ സംസ്ഥാനതല സാംസ്‌കാരികോത്സവം ഇടുക്കി ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ലിസമ്മ സാജൻ അദ്ധ്യക്ഷത വഹിച്ചു.ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സുഭാഷ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ അമ്മിണി ജോസ്, ഹെഡ്മിസ്ട്രസ് മേഴ്‌സി പി.കെ, മദർ പി.റ്റി.എ പ്രസിഡന്റ് സന്ധ്യ ബിജു, സ്‌കൂൾ ലീഡർ അമ്പാടികൃഷ്ണ മനോജ് എന്നിവർ പ്രസംഗിച്ചു പട്ടികവർഗ്ഗ വികസന ഡെപ്യൂട്ടി ഡയറക്ടർ വി. ശശീന്ദ്രൻ സ്വാഗതവും ഐ.റ്റി.ഡി.പി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ അനിൽ ഭാസ്‌കർ നന്ദിയും പറഞ്ഞു.
നാല് ഇനങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങളിൽ ഗ്രൂപ്പ് ഡാൻസ്, സോളോ ഡാൻസ്, സോളോ സോംഗ് എന്നിവയിൽ ഒന്നാം സ്ഥാനവും ഗ്രാപ്പ് സോംഗിൽ രണ്ടാം സ്ഥാനവും ഇടുക്കി എം.ആർ.എസും ഗ്രൂപ്പ് സോംഗിൽ ഒന്നാം സ്ഥാനവും ഗ്രൂപ്പ് ഡാൻസ്, സോളോ ഡാൻസ്, സോളോ സോംഗ് എന്നിവയിൽ രണ്ടാം സ്ഥാനവും പൂക്കോട് .ഇ.എം.ആർ.എസും കരസ്ഥമാക്കി. വിജയികൾക്ക് ആർ.ഡി.ഒ അതുൽ എസ് നാഥ്, ഡെപ്യൂട്ടി ഡയറക്ടർ ( വിദ്യാഭ്യാസം) വി. ശശീന്ദ്രൻ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.
ഫോട്ടോ
ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളുടെ സംസ്ഥാനതല കൾച്ചറൽ ഫെസ്റ്റ് ഇടുക്കി എം.ആർ.എസിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി ഉദ്ഘാടനം ചെയ്യുന്നു