മരിയാപുരം :പഞ്ചായത്തിലെ ലൈഫ്മിഷൻ മൂന്നാംഘട്ട ഭൂരഹിത ഭവനരഹിത ഗുണഭോക്തൃ പട്ടികയിൽ ഉറ്റപ്പെട്ടിട്ടുള്ള ഗുണഭോക്താക്കൾ 2017 ഡിസംബർ 31ന് മുമ്പുള്ള റേഷൻ കാർഡ്, ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, സ്വന്തമായോ കുടുംബാംഗങ്ങളുടെ പേരിലോ ഭൂമി ഇല്ലെന്നുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഒക്‌ടോബർ 28നകം പഞ്ചായത്ത് ഓഫീസിൽ അർഹതാ പരിശോധനയക്ക് ഹാജരാകണം. അവസാന തീയതിക്കകം രേഖകൾ ഹാജരാക്കാത്തവരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.