തൊടുപുഴ: യുവജനങ്ങളിൽ വിവിധ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായി ഇടുക്കി നെഹ്രു യുവകേന്ദ്ര, ജില്ലാ യൂത്ത് ക്ലബ്ബുമായി ചേർന്ന് വെങ്ങല്ലൂർ കോഓപ്പറേറ്റീവ് ലോ കോളേജിൽ ഏകദിന യുവജന സെമിനാർ സംഘടിപ്പിക്കുന്നു. അയൽക്കൂട്ട യൂത്ത് പാർലമെന്റ് എന്ന പേരിൽ നടത്തുന്ന ബോധവൽക്കരണ പരിപാടി 24ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ. വി.എസ്. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും.
മദ്യം, മയക്കുമരുന്ന് എന്ന വിഷയത്തിൽ സിവിൽ എക്‌സൈസ് ഓഫീസർ വി.ആർ. സിനോജ്, ഇന്റർനെറ്റ് ദുരുപയോഗവും സൈബർ കുറ്റകൃത്യങ്ങളും എന്ന വിഷയത്തിൽ സിവിൽ പൊലീസ് ഓഫീസർ എൻ. പ്രതാപ് എന്നിവർ ക്ലാസ്സുകൾ നയിക്കും. നെഹ്രു യുവകേന്ദ്ര ജില്ലാ കോഓർഡിനേറ്റർ സി. സനൂപ്, ജില്ലാ യൂത്ത് ക്ലബ്ബ് സെക്രട്ടറി എൻ. രവീന്ദ്രൻ, കോഓപ്പറേറ്റീവ് കോളേജ് മാനേജർ പി.ജെ. ജോർജ്ജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.