തൊടുപുഴ: 1.3 കിലോ കഞ്ചാവ് കടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 50,​000 രൂപ പിഴയും ശിക്ഷ. ഉപ്പുതറ കാറ്റാടി കവലദേശത്ത് പാറക്കൽ വീട്ടിൽ സണ്ണി തോമസിനെയാണ് (50) ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. തൊടുപുഴ എൻ.ഡി.പി.എസ് കോടതി സ്‌പെഷ്യൽ ജഡ്‌ജി കെ.കെ. സുജാതയാണ് ശിക്ഷ വിധിച്ചത്. 2016 ഒക്ടോബർ 20ന് ചങ്ങനാശേരി എക്‌സൈസ് ഇൻസ്പക്ടറായിരുന്ന ബിജു വർഗീസ് ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാൻഡിൽവച്ചാണ് പ്രതിയിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. ഇപ്പോൾ പാലക്കാട് എ.ഇ.സിയായ ബി. വേണുഗോപാലകുറുപ്പാണ് കേസ് അന്വേഷിച്ച് പ്രതിക്കെതിരെ കുറ്റപത്രം നൽകിയത്. വാദിഭാഗത്തിന് വേണ്ടി തൊടുപുഴ സ്‌പെഷ്യൽ കോർട്ട് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി രാജേഷ് ഹാജരായി.