ചെറുതോണി: കഞ്ഞിക്കുഴി ആൽപ്പാറ ചുരുളി റോഡിൽ
വാഹന കാൽനടയാത്രികർക്ക് അപകടക്കെണിയായി റോഡിൽ വൻഗർത്തം രൂപപ്പെട്ടിട്ടും പൊതുമരാമത്ത് വകുപ്പധികൃതർ നടപടിയെടുക്കുന്നില്ല. എസ്.എൻ ഹയർ സെക്കന്ററി സ്‌കൂളിന്റെ സമീപത്തുള്ള റോഡിലെ വൻ ഗർത്തമാണ് വാഹന ,കാൽ നടയാത്രികർക്ക് അപകട ഭീക്ഷണിയാകുന്നത്. രണ്ട് വർഷം മുൻപ് ഇവിടെ കുഴിരൂപപ്പെട്ടപ്പോൾ അന്ന് പൊതുമരാമാത്ത് വകപ്പ് കല്ല് ഇട്ട് കുഴി മൂടിയതാണ് ഇവിടെ തന്നെയാണ് ഇപ്പോഴും കുഴി രുപപ്പെട്ടിരിക്കുന്നത്. മൂന്ന് സ്‌ളുകളിലെയ്ക്കുള്ള സ്‌കൂൾ വാഹനങ്ങളും നിരവധി വിദ്യാർത്ഥികളും കടന്നു പോകുന്ന പാതയിലെ കുഴി വൻ അപകട ഭീക്ഷണിയാണ്. ഉമ്മൻ ചാണ്ടി ആദിവാസി കോളനിയിലേയ്ക്കുള്ള ഏക റോഡുകൂടിയാണിത്. റോഡിൽ ഗർത്തം രൂപം പ്രാപിച്ചിട്ട് അഴ്ചകൾ കഴിഞ്ഞു എങ്കിലും സൂചാനാബോഡ് സ്ഥാപിക്കാൻ പാലും അധികൃതർ തയ്യറായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയിൽ ബൈക്ക് യാത്രക്കാരൻ ഈ കുഴിയിൽ വിണ് പരിക്ക് പറ്റിയിരുന്നു.
ക്യാപ്ഷൻ.....
കഞ്ഞിക്കുഴി എസ്. എൻ ഹയർസെക്കൻഡറി സ്‌കുളിന് സമീപം പൊതുമരാമത്ത് റോഡിൽ രൂപപ്പെട്ട വൻ ഗർത്തം.