തൊടുപുഴ: കേരള ദലിത് പാന്തേഴ്‌സ് ജില്ലാ കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സുധീർ കുമാർ ഉദ്ഘാടനം ചെയ്തു. മുട്ടം തോണിക്കുഴി കോളനിയിലേക്കുള്ള വഴി തടസപ്പെടുത്തികൊണ്ട് മലങ്കര എസ്റ്റേറ്റ് സ്ഥാപിച്ചിരിക്കുന്ന ഗേറ്റ് എടുത്തു മാറ്റണമെന്നും കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സന്തോഷ് പൂവത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. സജി നെല്ലാനിക്കാട്ട്, പി.വി. പൊന്നപ്പൻ, എൻ.കെ. ബിന്ദു, സുകുമാരൻ താന്നിക്കാമറ്റം, സിജു എം.റ്റി, ബിനോജ് എം.കെ. എന്നിവർ പ്രസംഗിച്ചു.