തൊടുപുഴ: സംസ്ഥാന റോളർ ഹോക്കി മത്സരങ്ങളിൽ തൃശൂർ ജേതാക്കളായി. സീനിയർ വിഭാഗത്തിൽ എറണാകുളവും ഇടുക്കിയും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. തൃശൂർ എറണാകുളത്തെ ഗോൾഡൻ ഗോളിന് പരാജയപ്പെടുത്തിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇടുക്കി മലപ്പുറത്തെ 2-1 ന് പരാജയപ്പെടുത്തി. ജൂനിയർ വിഭാഗത്തിൽ തൃശൂർ തിരുവനന്തപുരത്തെ 4-2ന് പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തെത്തി. ഇടുക്കി-കോട്ടയത്തെ 3-1ന് പരാജയപ്പെടുത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കി. സബ് ജൂനിയർ (ബോയ്‌സ്, ഗേൾസ്) കേഡറ്റ് (ബോയ്‌സ്, ഗേൾസ്), ജൂനിയർ ഗേൾസ് എന്നീ മത്സരങ്ങൾ 26, 27 തീയതികളിൽ യു.പി സ്‌കൂളിലുള്ള സ്കേറ്റിംഗ് റിംഗിൽ നടക്കും.