ഇടുക്കി : ഡി റ്റി പി സി യുടെ നേതൃത്വത്തിൽ ഡിസംബറിൽ മൂന്നാറിൽ ഫ്ലവർ ഷോ സംഘടിപ്പിക്കും. അന്താരാഷ്ട്ര നിലവാരത്തോടെ സംഘടിപ്പിക്കുന്ന ഫ്ലവർ ഷോയ്ക്ക് മൂന്നാർ ബോട്ടാണിക്കൽ ഗാർഡനിൽ പ്രത്യേക വേദി സജ്ജീകരിക്കും. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വലിയ രീതിയിൽ പരിപാടികൾ ക്രമീകരിക്കുമെന്നും പ്രളയ ശേഷമുള്ള വിനോദ സഞ്ചാര മേഖലക്ക് കൂടുതൽ ഉണർവായിരിക്കും ഫ്ലവർ ഷോ എന്നും ഡിറ്റിപിസി സെക്രട്ടറി ജയൻ പി വിജയൻ പറഞ്ഞു. മൂന്നാറിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഫ്ലവർ ഷോ നടത്താൻ തീരുമാനിച്ചത്. പുതുവർഷത്തോടെ സമാപിക്കുന്ന രീതിയിലാണ് ഇക്കുറി ഫ്ലവർ ഷോ നടക്കുക.