ഇടുക്കി: വണ്ണപ്പുറം പഞ്ചായത്തിലെ വെള്ളക്കയം, മറയൂർ പഞ്ചായത്തിലെ കോവിൽക്കടവ് എന്നീ ഒ.പി ക്ലിനിക്കുകളിൽ മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ്, എ.എൻ.എം, അറ്റൻഡർ തസ്തികകളിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷിച്ചിരുന്നവർക്ക് 25ന് രാവിലെ 10 മുതൽ ഇടുക്കി ഐ.ടി.ഡി.പി ഓഫീസ്, തൊടുപുഴയിൽ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിനായി യോഗ്യത, വയസ്, ജാതി, പ്രവൃത്തി പരിചയം, മറ്റ് യോഗ്യതകൾ എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 9.30ന് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 222399.