ഇടുക്കി : സംസ്ഥാനത്ത് മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഒഫ് ഹോർട്ടിക്കൾച്ചർ പദ്ധതി നടപ്പിലാക്കുന്ന നോഡൽ ഏജൻസിയായ സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ കേരള, 2019- 20 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്നതിനായി പ്രോജക്ടുകൾ സമർപ്പിക്കാൻ സർക്കാർ വകുപ്പുകൾ, കോപ്പറേറ്റീവ് സൊസൈറ്റികൾ, കർഷകർ/ കർഷക കൂട്ടായ്മകൾ എന്നിവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. സർക്കാർ ഏജൻസികൾക്ക് മൊത്തം പദ്ധതി തുകയുടെ 35 ശതമാനം മുതൽ 100 ശതമാനം വരെയും സ്വകാര്യ വ്യക്തികൾക്കും കർഷകർക്കും 35 ശതമാനം മുതൽ 75 ശതമാനം വരെയും വിവിധ ഘടകങ്ങൾക്കായി ധനസഹായം നൽകും. നിർദ്ദിഷ്ട അപേക്ഷാഫോറത്തിൽ അപേക്ഷകൾ സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ കേരളയിലേക്ക് 31ന് മുമ്പായി സമർപ്പിക്കണം. www.hortnet.gov.in, www.hortnrt.kerala.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രാരംഭ വിലയിരുത്തൽ ജില്ലയിലെ സാങ്കേതിക സമിതി നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർ പ്രോജക്ടിന്റെ വിശദമായ റിപ്പോർട്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതി ലഭിക്കുന്നതിനായി മിഷൻ ഡയറക്ടർ, സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ, യൂണിവേഴ്സിറ്റി പി.ഒ, തിരുവനന്തപുരം- 34 എന്ന മേൽവിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712330856, 2330867.