അടിമാലി: എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്‌കാരിക വിഭാഗമായ കനൽ കലാവേദിയുടെ നേതൃത്വത്തിൽ 'ഫാസിസത്തിന്റെ കടന്നുകയറ്റവും സാംസ്‌കാരിക പ്രതിരോധവും' എന്ന വിഷയത്തിൽ ഇന്ന് വൈകിട്ട് നാലിന് അടിമാലി നാഷണൽ ലൈബ്രറി ഹാളിൽ സെമിനാർ നടത്തും. എൻ.ജി.ഒ യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി ടി.എം. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സെമിനാറിൽ എല്ലാവരും പങ്കെടുക്കണമെന്ന് എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ്. സുനിൽകുമാറും കനൽ കൺവീനർ ജോബി ജേക്കബും അറിയിച്ചു.