കുമളി: വണ്ടിപ്പെരിയാർ പഞ്ചായത്ത് ബസ്റ്റാന്റിലെ ടാക്സി വാഹനങ്ങളുടെ പാർക്കിംഗ് അനുവദിക്കാതെ നടപടി സ്വീകരിക്കുമ്പോഴും പഞ്ചായത്തിന്റെ ആംബുലൻസ് പാർക്ക് ചെയ്തിരിക്കുന്നത് പഞ്ചായത്ത് ബസ്റ്റാന്റിൽത്തന്നെ. കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുൻപിൽ ആമ്പുലൻസ് ഇട്ടിരിക്കുന്നതിനാൽ ബസ് കയറാൻ കാത്ത് നിൽക്കുന്നവരെയാണ് ബുദ്ധിമുട്ടിലാക്കുന്നത്. പഞ്ചായത്തിന്റെ മൈതാനത്ത് ആംബുലൻസിന് സൗകര്യം ഒരുക്കാമെന്നിരിക്കെ ഇതിനൊന്നും പഞ്ചായത്ത് തയ്യാറല്ല.