കരിമണ്ണൂർ: റവന്യൂ ജില്ലാ സ്‌കൂൾ ശാസ്ത്ര മേളയ്ക്ക് സെന്റ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ തുടക്കം. ആദ്യ ദിനത്തിൽ സയൻസ്, സോഷ്യൽ സയൻസ്, ഗണിത ശാസ്ത്രം, ഐ.ടി മേളകളാണ് നടന്നത്. സയൻസ് മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ അടിമാലി ഉപജില്ല ഓവറോൾ ചാമ്പ്യൻമാരായി, നെടുങ്കണ്ടം ഉപജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. ഹയർ സെക്കൻഡറി വിഭാഗത്തിൽ തൊടുപുഴ ഉപജില്ലയ്ക്കാണ് ഓവറോൾ ചാമ്പ്യൻഷിപ്പ്. കട്ടപ്പന ഉപജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി. സാമൂഹ്യശാസ്ത്രമേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ തൊടുപുഴ ഉപജില്ല ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടിയപ്പോൾ കട്ടപ്പന രണ്ടാമതെത്തി. ഹയർ സെക്കൻഡറി വിഭാഗത്തിൽ കട്ടപ്പന ഉപജില്ലയ്ക്കാണ് ഓവറോൾ. തൊടുപുഴ ഉപജില്ല രണ്ടാമതെത്തി. ഗണിതശാസ്ത്ര മേളയിൽ ഹൈസ്‌കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ കട്ടപ്പന ഉപജില്ലയ്ക്കാണ് ഓവറോൾ ചാമ്പ്യൻഷിപ്പ്. യഥാക്രമം അടിമാലിയും നെടുങ്കണ്ടവും രണ്ടാം സ്ഥാനം നേടി. ഐ.ടി മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ നെടുങ്കണ്ടം ഉപജില്ലയ്ക്കാണ് ഓവറോൾ. കട്ടപ്പന ഉപജില്ല രണ്ടാമതെത്തി. ഹയർ സെക്കൻഡറി വിഭാഗത്തിൽ അടിമാലി ഉപജില്ല ഒന്നാമതും നെടുങ്കണ്ടം ഉപജില്ല രണ്ടാമതുമെത്തി. ശാസ്ത്രമേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മനോജ് തങ്കപ്പൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദേവസ്യ ദേവസ്യ, ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ ടി.കെ. മിനി, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ബേസിൽ ജോൺ, കരിമണ്ണൂർ പഞ്ചായത്ത് അംഗങ്ങളായ ആൻസി സിറിയക്, കെ. ശിവൻകുട്ടി, സ്‌കൂൾ അസിസ്റ്റന്റ് മാനേജർ ആന്റണി ഞാലിപ്പറമ്പിൽ, പ്രിൻസിപ്പൽ ചെറിയാൻ ജെ. കാപ്പൻ, ഹെഡ്മാസ്റ്റർ ജോയിക്കുട്ടി ജോസഫ്, പി.ടി.എ പ്രസിഡന്റ് ലിയോ കുന്നപ്പിള്ളിൽ, പ്രോഗ്രാം കൺവീനർ ബിജു ജോസഫ്, പബ്ലിസിറ്റി കൺവീനർ സണ്ണി കൂട്ടുങ്കൽ എന്നിവർ പ്രസംഗിച്ചു. മേള ഇന്നു സമാപിക്കും.
ഓവറോൾ ചാമ്പ്യൻസായ സ്‌കൂളുകൾ
സയൻസ്
(ഹൈസ്‌കൂൾ വിഭാഗം)
1. ചെമ്മണ്ണാർ സെന്റ് സേവിയേഴ്‌സ് എച്ച്.എസ്.എസ്
2. കരിമണ്ണൂർ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്
ഹയർ സെക്കൻഡറി വിഭാഗം
1. കരിമണ്ണൂർ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്
2. അട്ടപ്പളം സെന്റ് മേരീസ് എച്ച്.എസ്.എസ്
സാമൂഹ്യ ശാസ്ത്രം
(ഹൈസ്‌കൂൾ വിഭാഗം)
1. കരിമണ്ണൂർ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്
2. പെരുവന്താനം സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്
(ഹയർ സെക്കൻഡറി വിഭാഗം)
1. ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസ്
2. വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്.എസ്.എസ്
ഗണിത ശാസ്ത്രം
(ഹൈസ്‌കൂൾ വിഭാഗം)
1. ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസ്
2. പെരുവന്താനം സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്
(ഹയർ സെക്കൻഡറി വിഭാഗം)
1. ചെമ്മണ്ണാർ സെന്റ് സേവിയേഴ്‌സ് എച്ച്.എസ്.എസ്
2. ഉപ്പുതറ സെന്റ് ഫിലോമിനാസ് എച്ച്.എസ്.എസ്
ഐ.ടി
(ഹൈസ്‌കൂൾ വിഭാഗം)
1. കല്ലാർ ഗവ. എച്ച്.എസ്.എസ്
2. വണ്ടന്മേട് സെന്റ് ആന്റണിസ് ഹൈസ്‌കൂൾ
(ഹയർ സെക്കൻഡറി വിഭാഗം)
1. കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് എച്ച്.എസ്.എസ്
2. വണ്ടന്മേട് എം.ഇ.എസ് എച്ച്.എസ്.എസ്