bharavahikal
ഭാരവാഹികളായ എൻ.പി.ചാക്കോ (പ്രസിഡന്റ്), ആർ.രമേഷ് (ജന.സെക്രട്ടറി),

തൊടുപുഴ: വാറ്റ് റിട്ടേണുകളിൽ അപാകതയുളളതായി കാണിച്ച് ഭീമമായ തുകകൾ പെനാൽറ്റി അടയ്ക്കാൻ നോട്ടീസുകൾ നൽകി വ്യാപാരികളെ പീഡിപ്പിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് .കെ.എൻ.ദിവാകരൻ ആവശ്യപ്പെട്ടു. ഏകോപനസമിതി തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ ദ്വൈവാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് എൻ.പി.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജന.സെക്രട്ടറി ആർ.രമേഷ്, ജില്ലാ ട്രഷറർസണ്ണിപൈമ്പിളളിൽ, ജില്ലാ വൈസ് പ്രസിഡന്റ് വി.എ. ജമാൽ മുഹമ്മദ്, സുബൈർ എസ്.മുഹമ്മദ്, ജില്ലാ സെക്രട്ടറിമാരായ ജോസ് വഴുതനപ്പിളളിൽ, തങ്കച്ചൻ കോട്ടയ്കകത്ത്, പി.എം.ബേബി തുടങ്ങിയവർ പ്രസംഗിച്ചു.

ഭാരവാഹികളായി എൻ.പി.ചാക്കോ (പ്രസിഡന്റ്), ആർ.രമേഷ് ( ജന.സെക്രട്ടറി), തോമസ് കുരുവിള (ട്രഷറർ), ബേബി കൊറ്റാഞ്ചേരിൽ, പി.എസ്.കാർത്തികേയൻ, ബിജി ചിറ്റാട്ടിൽ (വൈസ് പ്രസിഡന്റുമാർ), ബിജോയ് തട്ടാമറ്റം, ജോവാൻ ജേക്കബ്, ഷിഹാബുദ്ദീൻ (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.