തൊടുപുഴ : എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി മഹോത്സവവും കളഭാഭിഷേകവും നവംബർ 2 ന് നടക്കും. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ 5.30 ന് മഹാഗണപതി ഹോമം,​ 6 ന് ഉഷപൂജ,​ 7 ന് സുബ്രഹ്മണ്യ കീർത്തന പാരായണം,​ 8 ന് കലശപൂജ,​ നവകം,​ പഞ്ചഗവ്യം,​ 9 ന് കളഭപൂജ,​ പഞ്ചാമൃതപൂജ,​ 10 ന് കലശാഭിഷേകം,​ 10.30 ന് ക്ഷീരധാര,​ 10.40 ന് കരിക്ക് അഭിഷേകം,​ 11 ന് കളഭാഭിഷേകം,​ 12 ന് ഉച്ചപൂജ,​ 12.30 ന് മഹാപ്രസാദ ഊട്ട്,​ വൈകിട്ട് 6.15 ന് ദീപാരാധന,​ തുടർന്ന് അത്താഴപൂജ എന്നിവ നടക്കും.