തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സർപ്പ ദേവതകൾക്ക് വർഷത്തിൽ ഒരു പ്രാവശ്യം മാത്രം നടക്കുന്ന വിശേഷാൽ ആയില്യം പൂജ ഇന്ന് നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ആമല്ലൂർ കാവനാട്ട് വാസുദേവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.സർപ്പത്തിന് നൂറും പാലും,​ വെളിച്ചെണ്ണ സമർപ്പണം,​ അപ്പനിവേദ്യം,​ സർപ്പബലി എന്നിവ നടക്കും.