തൊടുപുഴ : കാരിക്കോട് ദേവീക്ഷേത്രത്തിന്റെ ഭാഗമായ കോട്ടക്കയം സർപ്പക്കാവ് ദേവീക്ഷേത്രത്തിൽ ആയില്യം മഹോത്സവം ഇന്ന് നടക്കും. അഷ്ടദ്രവ്യ ഗണപതി ഹോമത്തോടുകൂടി ആരംഭിക്കുന്ന ഉത്സവത്തിൽ 10.30 ന് ആയില്യം പൂജ നടക്കും. തുടർന്ന് പ്രസാദ ഊട്ട് നടക്കും.