അച്ചൻകവല : പുണവത്തുകാവ് മഹാദേവി ക്ഷേത്രത്തിൽ സർപ്പപൂജാ മഹോത്സവം 24 ന് നടക്കും. പുതുക്കുളത്തുമന വാസുദേവൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 9.30 ന് സർപ്പപൂജ, 11.45 ന് അന്നദാനം എന്നിവ നടക്കും.
ശിവരാത്രി ഉത്സവ ആലോചനാ യോഗം
തൊടുപുഴ ; കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിൽ 2020 ശിവരാത്രി മഹോത്സവ ആഘോഷങ്ങളേക്കുറിച്ച് ആലോചിക്കുന്നതിന് ആഘോഷ കമ്മിറ്റി രൂപീകരിക്കുന്നതിനുമായി 27 ന് വൈകിട്ട് 4.30 ന് ഉമാമഹേശ്വര കല്യാണ മണ്ഡപത്തിൽ ആലോചനാ യോഗം നടക്കും.