അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ നേതൃത്വത്തിൽ ജെ.സി.ഐ അരിക്കുഴയുടെ സഹകരണത്തോടെ മഹാകവി കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീത'യുടെ 100ാം വാർഷികത്തോടനുബന്ധിച്ച് 27ന് ഉച്ചയ്ക്ക് രണ്ടിന് ലൈബ്രറി ഹാളിൽ സെമിനാർ നടത്തും. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയന്റെ അദ്ധ്യക്ഷതയിൽ തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുകുമാരൻ സെമിനാർ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്‌സ് ഇടുക്കി ചാപ്ടർ പ്രസിഡന്റ് വി.കെ. സുധാകരൻ വിഷയാവതരണം നടത്തും. ജെ.സി.ഐ പ്രസിഡന്റ് എം.കെ. പ്രീതിമാൻ, സുകുമാർ അരിക്കുഴ, തൊടുപുഴ സാഹിത്യവേദി സെക്രട്ടറി രാജൻ തെക്കുംഭാഗം, വി.എസ്. ബാലകൃഷ്ണപിള്ള, പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.ആർ. സോമരാജൻ എന്നിവർ സംസാരിക്കുമെന്ന് ലൈബ്രറി സെക്രട്ടറി എം.​കെ. അനിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446578250.