ഇടുക്കി: ഇടമലക്കുടി, ചിന്നക്കനാൽ, മാങ്കുളം എന്നീ പഞ്ചായത്തുകളിലെ പട്ടികവർഗ കോളനികളിൽ ധാന്യം പൊടിപ്പിക്കുന്ന യന്ത്രം വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. താത്പര്യമുള്ളവർ നവംബർ 11ന് വൈകിട്ട് മൂന്നിന് മുമ്പായി മുദ്രവച്ച കവറിൽ ടെണ്ടർ, ഇ.എം.ഡി , 200 രൂപയുടെ മുദ്രപത്രവും സഹിതം അടിമാലി ട്രേബൽ ഡെവലപ്‌മെന്റ് ഓഫീസിൽ ഹാജരാക്കണം. അന്നേ ദിവസം വൈകിട്ട് നാലിന് ടെണ്ടർ സമർപ്പിച്ചവരുടെ സാന്നിധ്യത്തിൽ ടെണ്ടറുകൾ തുറക്കും. ടെണ്ടർ ഫോമുകൾ ഓഫീസുകളിൽ നിന്ന് ലഭിക്കും. വിവരങ്ങൾക്ക് ഫോൺ: 04864 224399.