തൊടുപുഴ: എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കൺസഷൻ ഔദാര്യമല്ല അവകാശമാണ് " എന്ന മുദ്രാവാക്യം ഉയർത്തി തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ശരത് എം.എസ്. ഉദ്ഘാടനം ചെയ്തു. തൊടുപുഴ ഏരിയാ സെക്രട്ടറി സഖാവ് ദിൽഷാദ് കബീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തൊടുപുഴ ഏരിയാ സെക്രട്ടറി ലിനു ജോസ് സ്വാഗതവും കരിമണ്ണൂർ ഏരിയാ സെക്രട്ടറി അമ്പാടി മോഹൻ നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡന്റ് റ്റിജു തങ്കച്ചൻ സംസാരിച്ചു.