തൊടുപുഴ: ഈറ്റകൊണ്ട് സൈക്കിൾ പമ്പ് നിർമിച്ച് പത്താംക്ലാസുകാരൻ. കരിമണ്ണൂർ സെന്റ്‌ ജോസഫ് ഹയർസെക്കൻഡറി സ്‌കൂളിലെ അഭിജിത്താണ് ഈ വ്യത്യസ്തമായ നിർമാണത്തിന് പിന്നിൽ. നേരത്തെ വീടിന് സമീപം ഈറ്റക്കാടുണ്ടായിരുന്നു. വിനോദമെന്ന നിലയിൽ മാതാവ് സിജിയാണ് മകന് ഈറ്റകാണ്ട് വ്യത്യസ്ത തരം വസ്തുക്കൾ നിർമിക്കാൻ പരിശീലനം നൽകിയത്. വ്യത്യസ്തമായി വസ്തുക്കൾ നിർമിച്ച് തുടങ്ങിയത് അടുത്ത കാലത്താണ്. സൈക്കിൾ പമ്പ് കൂടാതെ ചായക്കപ്പ് ടേബിൾ എന്നിവയും അഭിജിത്ത് മത്സരത്തിനെത്തിച്ചു. എന്നാൽ മത്സരത്തിനിടെ ഈറ്റകൊണ്ടുണ്ടായ മുറിവ് മൂലം ലക്ഷ്യമിട്ട് ചിലതൊന്നു പൂർത്തിയാക്കാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടത്തിലായിരുന്നു ഈ കൊച്ചു മിടുക്കൻ.