പാറപ്പുഴ :സെന്റ് ജോസഫ്‌സ് പള്ളിയുടെ പടിഞ്ഞാപ്പുറം കുരിശുപള്ളിയിൽ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാൾ 26ന് ആഘോഷിക്കും. ശനിയാഴ്ച വൈകുന്നേരം 4.30ന് ജപമാല, 5.30ന് ഫാ. ജോസഫ് കുന്നുംപുറം തിരുനാൾ കുർബാന അർപ്പിക്കും. ഫാ. ജോൺ തോട്ടത്തിമ്യാലിൽ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം എന്നിവയാണ് ആഘോഷപരിപാടികളെന്ന് വികാരി ഫാ. ജോസ് അറയ്ക്കൽ അറിയിച്ചു.