വെള്ളത്തൂവൽ : പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കർമ്മ സേന സജീവമായി. ഒരു വർഷം മുമ്പ് പ്രവത്തനം തുടങ്ങിയ ഹരിത കർമ്മ സേന ആദ്യഘട്ടത്തിൽ പ്ലാസ്റ്റിക്കും പ്ലാസ്റ്റിക്ക് കുപ്പികളും ശേഖരിക്കുകയായിരുന്നു ലക്ഷ്യംഇത്തരത്തിൽ ശേഖരിച്ച ടൺ കണക്കണക്കിനു് പ്ലാസ്റ്റിക്ക് എം.സി. എഫ് യൂണിറ്റിൽ സൂക്ഷിച്ച് തരം തിരിച്ച് കയറ്റിഅയച്ചിരുന്നു ഈ ശ്രമം വിജയം കണ്ടതോടെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുമിഞ്ഞുകൂടുന്ന ചില്ലുകളും ചില്ലു കുപ്പികളും കേടായ ട്യൂബ് ലൈറ്റുകളും, സി.എഫ് .എൽതുടങ്ങിയവ ശേഖരിക്കുന്നതിനുമുള്ളപ്രവർത്തനങ്ങൾക്കും തുടക്കമായി.നവംബർ ഒന്നുവരെ എല്ലാ വാർഡുകളിൽ നിന്നും ചില്ലുകളും ചില്ലുകുപ്പികളുംശേഖരിക്കും.ആറുമാസത്തിലൊരിക്കലാണ് ഇത്തരത്തിൽ ചില്ല് വസ്തുക്ക
ളുടെ സമാഹരണം നടത്തുക നാട്ടിൽ നശിക്കാതെ കിടക്കുന്ന ലെതർ ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിച്ച് വൃത്തിയാക്കുകയാണം ലക്ഷ്യം പാഴ് വസ്തുക്കൾ പൊതുസ്ഥലങ്ങളിൽവലിച്ചെറിയാതെ സൂക്ഷിച്ചു വെച്ച്ഹരിതസേനക്ക് കൈമാറണമെന്നുംപഞ്ചായത്തിനെ മാലിന്യ മുക്തമാക്കാനുള്ള ശ്രമങ്ങളോട് സഹകരിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ടി.ആർ ബിജി അറിയിച്ചു.
വെള്ളത്തൂവൽ പഞ്ചായത്തിലെ
ഹരിത കർമ്മ സേനാഗംങ്ങൾ