ചെറുതോണി: അറക്കുളം ഉപജില്ലാ സ്‌കൂൾ കലോത്സവം 25 29, 30 തീയതികളിൽ വാഴത്തോപ്പ് സെന്റ് ജോർജ് ഹയർസെക്കന്ററി സ്‌കൂളിൽ നടത്തുന്നതിനോനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി ചെയർ പേഴ്‌സണായും പ്രധാന അദ്ധ്യാപിക റോസമ്മ സെബാസ്റ്റ്യൻ ജനറൽ കൺവീനറായും വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ഇന്ന് രചനാ മത്സരങ്ങളാണ് നടത്തുന്നത്. 29ന് രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് കലോത്സവം ഉദ്ഘാടനം നിർവ്വഹിക്കും. ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ. ഡോ. ജോർജ് തകിടിയേൽ ത്രിതല പഞ്ചായത്ത് അംഗങ്ങൾ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. കത്തീഡ്രൽ പാരിഷ് ഹാളാണ് മത്സരങ്ങളുടെ പ്രധാന വേദി. ഷാജി ജോസഫ്, ബിനോയ് മഠത്തിൽ സി.മോളി, കെ.എം ജലാലുദ്ദീൻ, ജയിൻ അഗസ്റ്റിൻ, സാജൻ കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മറ്റികൾ കലോത്സവ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.