മുട്ടം: ജയിൽ ദിനാഘോത്തിന്റെ ഭാഗമായി ജില്ലാ ജയിൽ ദിനാഘോഷം മുട്ടം ജില്ലാ ജയിലിൽ നടത്തി.ജയിൽ അന്തേ വാസികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനും കലാ പരവും കായിക പരവുമായ അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരിൽ ആൽമ വിശ്വാസം വളർത്തിയെടുക്കുന്നതിനുമായി സംസ്ഥാന ജയിൽ വകുപ്പ് നടത്തുന്ന പരിപാടിയുടെ ഭാഗമായിട്ടാണ് ജയിൽ ദിനാഘോഷം നടത്തിയത്. കഴിഞ്ഞ 17 മുതൽ വിവിധ ദിവസങ്ങളിലായി നടന്ന് വന്ന ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം പി ജെ ജോസഫ് എം. എൽ. എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജയിലിലെ അന്തേ വാസികൾക്ക് തന്‍റെ പശു വളര്‍ത്തലനെ പറ്റിയും കൃഷി രീതികളെ സംബന്ധിച്ചും ഒരു അധ്യാപകൻ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുന്ന രീതിയിൽ എം എൽ എ വിശദമാക്കി. അന്തേവാസികളെ സ്റ്റേജിൽ വിളിച്ച് വരുത്തി പാട്ട് പാടിക്കാനും എം എൽ എ പാടിയ നാടൻ പാട്ട് അ ന്തേ വാസികളെക്കൊണ്ട് ഈണത്തിൽ പാടിക്കാനും എം എൽ എ സമയം കണ്ടെത്തി. മനുഷ്യത്വമുള്ള ജന പ്രതിനിധിയാണ് പി ജെ ജോസഫ് എന്ന് മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ച ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ് എം പിള്ളഅഭിപ്രായപ്പെട്ടു.ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് സാം തങ്കയ്യന്‍, മുട്ടം പഞ്ചായത്ത് പ്രസിഡന്‍റ് കുട്ടിയമ്മ മൈക്കിള്‍, ജില്ലാ ജയില്‍ സൂപ്രണ്ട് കെ ബി അന്‍സര്‍, ജയിൽ ക്ഷേമ ഓഫീസർ ഷിജോ തോമസ്എന്നിവർ യോഗത്തിൽ സംസാരിച്ചു.
വിവിധ കലാ പരിപാടികളിൽ വിജയിച്ചവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും
ഉത്ഘാടന സമ്മേളനത്തിന് ശേഷം ജയിൽ അന്തേവാസികളുടെ ഗാന മേളയും നടന്നു.
ജയിലിലേക്ക് ആംബുലൻസും പശുക്കളെയും നൽകാമെന്ന് എം എൽ യുടെ വാഗ്ദാനം :- ജയിലിലുള്ള അന്തേ വാസികളെ പുറമെയുള്ള ആശുപത്രികളിൽ ചികിത്സക്ക് എത്തിക്കുന്നതിന് തന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ആംബുലൻസ് വാങ്ങാനുള്ള ഫണ്ട് അനുവദിക്കുമെന്നും ജയിൽ അ ന്തേ വാസികളുടെ വരുമാന വാർദ്ധനവിനും ജയിലിൽ ജയിലിന്റെ ഉപയോഗത്തിനും തന്‍റെ പശുക്കളില്‍ നിന്നു ഒരു പശുവിനെ ജയിലിനു നല്‍കാമെന്നും എം എല്‍ എ പറഞ്ഞു.