മറയൂർ: മറയൂർ ചന്ദന ഡിവിഷനിലെ നാച്ചിവയൽ ചന്ദന റിസർവ്വിൽ നിന്നും ചന്ദന മരത്തിന്റെ വേര് പിഴുത് കടത്തി. അമ്പലപ്പാറ പുളിയൻപാറ ഭാഗത്ത് നിന്ന ചന്ദന വേരാണ് മോഷ്ടാക്കൾ രാത്രി കടത്തിക്കൊണ്ട് പോയത്. മോഷ്ടാക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ വനപാലകർ രാത്രി ഒന്നര മണിമുതൽ പകൽ സമയത്തും മോഷ്ടാക്കളെ കണ്ടെത്തുന്നതിയി തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാൻ സാധിച്ചിട്ടില്ല.
ഒരാഴ്ച്ച മുൻപ് ഇതേ ഭാഗത്ത്നിന്ന മൂന്ന ചന്ദന മരത്തിന്റെ കുറ്റികൾ മോഷ്ടാക്കൾ കടത്തികൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും വനപാലകർ പിന്തുടർന്നപ്പോൾ ചന്ദനം ഉപേക്ഷിച്ച മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.
മറയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അരൂൾ മഹാരാജയുടെ നേതൃത്വത്തിൽ വനമേഖലയിൽ തിരച്ചിൽ നടത്തിയപ്പോൾ മോഷ്ടാക്കളുടേതെന്ന് സംശയിക്കൂന്ന എ ടി എം കാർഡുകൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു പ്രതികളെ കുറിച്ച് വനപാലകർക്ക് സൂചനകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.