കരവിരുതിന്റെ മേളയ്ക്കക്ക് കൊടിയിറക്കം
കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹൈസ്‌കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്ന റവന്യൂ ജില്ലാ ശാസ്ത്ര- സാമൂഹ്യശാസ്ത്ര- ഗണിതശാസ്ത്ര- ഐടി പ്രവൃത്തിപരിചയ മേളകളിൽ കട്ടപ്പന ഉപജില്ല 1082 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 1045 പോയിന്റുമായി തൊടുപുഴ ഉപജില്ല റണ്ണേഴ്സപ്പായി. 1034 പോയിന്റ ലഭിച്ച അടിമാലി ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്.രണ്ടാം ദിനത്തിൽ നടന്ന പ്രവൃത്തിപരിചയ മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 276 പോയിന്റുമായി കട്ടപ്പന ഉപജില്ല ഒന്നാമതെത്തി.
തൊടുപുഴ ഉപജില്ല 273 പോയിന്റുമായി രണ്ടാമതും അടിമാലി 268 പോയിന്റുമായി മൂന്നാമതും എത്തി. ഹയർ സെക്കൻഡറി വിഭാഗത്തിൽ 285 പോയിന്റുമായി അടിമാലി ഉപജില്ല ഒന്നാമതെത്തി. തൊടുപുഴ ഉപജില്ല 276 പോയിന്റുമായി രണ്ടാമതും കട്ടപ്പന ഉപജില്ല 216 പോയിന്റുമായി മൂന്നാം സ്ഥാനത്തും എത്തി. പ്രവൃത്തി പരിചയ മേള ഹൈസ്‌കൂൾ വിഭാഗത്തിൽ കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂൾ (105 പോയിന്റ്) ഒന്നാമതും കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ (87 പോയിന്റ്) രണ്ടാമതും ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ (74 പോയിന്റ്) മൂന്നാമതും എത്തി. ഹയർ സെക്കൻഡറി വിഭാഗത്തിൽ എൻ.ആർ സിറ്റി, എസ്.എൻ.വി.എച്ച്.എസ്.എസ് (112 പോയിന്റ്) ഒന്നാമതും മുതലക്കോടം സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്‌കൂൾ (87 പോയിന്റ്) രണ്ടാമതും കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ (84 പോയിന്റ്) മൂന്നാമതും എത്തി.
ഓവറോൾ ചാമ്പ്യൻസ്
(എച്ച്.എസ്- എച്ച്.എസ്.എസ്)
1. കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ (378 പോയിന്റ്)
2. കരിമണ്ണൂർ സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് (317 പോയിന്റ്)
3. ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ (268 പോയിന്റ്)