ഉടുമ്പന്നൂർ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ബ്ലൂ വൈല്യൂഷൻ കുളങ്ങളിലെ ഗിഫ്റ്റ് മത്സ്യ കൃഷി വിളവെടുപ്പ് ഇന്ന് രാവിലെ 11 ന് ഉടുമ്പന്നൂർ പരിയാരത്ത് പെരുമ്പിള്ളിൽ അസീസിന്റെ ഓർഗാനിക് ഫിഷ് ഫാമിൽ ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവ് അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് വൈസ് പ്രസിഡന്റ് സോമി അഗസ്റ്റിൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എൻ സീതി, വാർഡ് മെമ്പർ നൈസി ഡെനിൽ, അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഫിഷറീസ് പി.ശ്രീകുമാർ എന്നിവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9747832348, 8281880860.