obitkg-gopalakrishnan
കെ.ജി. ഗോപാലകൃഷ്ണൻ നായർ

തൊടുപുഴ: വോളിബാൾ ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ മുൻ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന വോളിബോൾ ടീമിന്റെ ക്യാപ്ടനുമായിരുന്ന കാഞ്ഞാർ കുന്നത്താനിക്കൽ വീട്ടിൽ കെ.ജി. ഗോപാലകൃഷ്ണൻ നായർ (84) നിര്യാതനായി. 1958​- 59 കാലഘട്ടത്തിലാണ് സംസ്ഥാന വോളി ടീമിനെ നയിച്ചത്. 1980 കളുടെ തുടക്കത്തിൽ സംസ്ഥാന വോളിബാൾ അസോസിയേഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഒമ്പത് വർഷക്കാലത്തോളം കെ. ജിയായിരുന്നു സംസ്ഥാന അസോസിയേഷനെ നയിച്ചത്. ഇക്കാലയളവിലാണ് ജിമ്മി ജോർജ്, ഉദയകുമാർ, അബ്ദുൾ റസാക്ക്, സിറിയക് ഈപ്പൻ, ഡാനിക്കുട്ടി, എം.എം.രാജു, റ്റി.ജെ.ബേബി, എം.ഉല്ലാസ് തുടങ്ങിയ പ്രമുഖർ കേരള ടീമിനായി നേട്ടങ്ങൾ കൊയ്തത്. മൂലമറ്റം ഗവ . വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ, സംസ്ഥാന വോളിബാൾ അസോസിയേഷൻ സെക്രട്ടറി, ഇടുക്കി ജില്ലാ സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: പ്രിൻസി (എൽ.പി.ജി.എസ്, തൃപ്പൂണിത്തുറ), ജാൻസി (പഞ്ചാബ് നാഷണൽ ബാങ്ക്), പ്രിൻസ് (കാനഡ ), ലിനു. മരുമക്കൾ: വേണുഗോപാൽ (ജനത മാഷിൻസ്), സുരേഷ് (കേന്ദ്രിയ വിദ്യാലയ),​ നീതു (കാനഡ), ശ്രീകാന്ത് (ബിസിനസ്). സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.