rohini


കട്ടപ്പന: ഓട്ടോറിക്ഷ ഇടിച്ച് പരക്കേറ്റ് ചികിത്സയിലായിരുന്ന അങ്കൻവാടി അദ്ധ്യാപിക മരിച്ചു.
ഉപ്പുതറ ആശുപത്രിപ്പടി ചാപ്പുളശ്ശേരിൽ പൊന്നപ്പന്റെ ഭാര്യ രോഹിണി(50)യാണ് മരിച്ചത്. മക്കപ്പതാൽ അങ്കണൻടിയിലെ ടീച്ചർ ആയിരുന്നു.
ചൊവ്വാഴ്ച രാത്രി ഏഴോടെ. ആശുപത്രിപ്പടിയിൽ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ഓട്ടോ രോഹിണിയെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഉപ്പുതറ കമ്മ്യൂണിറ്റി ഹെൽത് സെന്ററിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ഇന്നലെ രാവിലെ 10 മണിയോടെ മരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ഉപ്പുതറയിലെ വീട്ടുവളപ്പിൽ. മക്കൾ: തുഷാര, ഹരിത, വിഷ്ണു, മരുമക്കൾ: ജിജോ, അരുൺ.