തൊടുപുഴ: കേരളത്തിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾ കണ്ടില്ലെന്നു നടിക്കുന്ന ധാർഷ്ട്യത്തിന്റെ മുമ്പിൽ മുട്ടുമടക്കുന്ന പ്രസ്ഥാനമല്ല എൻ.ജി.ഒ. അസോസിയേഷനെന്ന് കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സി.പി. മാത്യു പറഞ്ഞു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അലി മുഹമ്മദ് നയിക്കുന്ന 45-ാം സംസ്ഥാന സമ്മേളന വേദിയിൽ സ്ഥാപിക്കുന്നതിനുള്ള കൊടിമര ജാഥയ്ക്ക് തൊടുപുഴയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശമ്പള പരിഷ്‌കരണവും ക്ഷാമബത്തയും നേടിയെടുക്കുന്നതിനുള്ള പോരാട്ടങ്ങൾ ശക്തിപ്പെടുത്താൻ സംഘടന നിർബന്ധിതമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് സി. എസ്. ഷെമീർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എൻ.ഐ. ബെന്നി, എ.എം. ജാഫർഖാൻ, ജി.എസ്. ഉമാശങ്കർ, റോയി ജോർജ്ജ്, പി. എം. ഫ്രാൻസിസ്, കെ.ആർ. ശ്യാംലാൽ, രാജേഷ് ബേബി, വിൻസെന്റ് തോമസ്, പി.യു. ദീപു, പീറ്റർ കെ. അബ്രാഹം എന്നിവർ പ്രസംഗിച്ചു.