തൊടുപുഴ: ദേശീയ ആയുർവേദ ദിന സന്ദേശമായ 'ദീർഘായുസിന് ആയുർവേദം' എന്നതിനെ ആസ്പദമാക്കി 'നല്ല ഭക്ഷണ ശീലം നല്ല വ്യായാമം ആരോഗ്യത്തിലേക്കുള്ള ചുവട് വയ്പ് ' എന്ന വിഷയത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ബോധവത്കരണ ക്ലാസുകൾ നടത്തും. ഇന്ന് മുതൽ ഒരു മാസക്കാലം വിവിധ വകുപ്പുകൾ, സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചു കൊണ്ടാണ് പരിപാടിയെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. എം.എസ്. നൗഷാദ്, സെക്രട്ടറി ഡോ. ശ്രീജിത് ശിവൻ എന്നിവർ പറഞ്ഞു. സൗജന്യ ക്ലാസുകൾക്ക് ബന്ധപ്പെടുക ഫോൺ: 8113813340 /9745691099.