തൊടുപുഴ: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ക്ഷീര സാന്ത്വനം സമഗ്ര ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനവും കാർഡ് വിതരണവും ഇന്ന് രാവിലെ 11 ന് പി ജെ ജോസഫ് എം എൽ എ നിർവ്വഹിക്കും. ബ്ലോക്ക് പ്രസിഡന്റ് മർട്ടിൽ മാത്യു അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുമാരി കൊച്ചു ത്രേസ്യ പൗലോസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ, മനോജ് കെ തങ്കപ്പൻ,സി വി സുനിത, വിഷ്ണു കെ ചന്ദ്രൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് സോമി അഗസ്റ്റിൻ, വികസന ഓഫീസർ എം പി സുധീഷ്, പഞ്ചായത്ത് പ്രഡിഡന്റുമാരായ ടോമി കാവാലം, ഷൈനി റെജി, ബിന്ദു സജീവ്, ഷീബ രാജശേഖരൻ, ഷേർളി ആന്റണി, ഡി ദേവസ്യ, പുഷ്പ വിജയൻ, ബി ഡി ഒ (ഇൻ ചാർജ് ) കെ ജെയ്‌മോൻ, ക്ഷീര വികസന ഓഫീസർ കാതറിൻ സാറാ ജോർജ് തുടങ്ങിയവർ യോഗത്തിൽ സംസാരിക്കും. ഇളം ദേശം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന് 18.73 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയത്. ക്ഷീര വികസന വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ലക്ഷ്യം:- 700 വനിത ക്ഷീര കർഷക കുടുംബങ്ങളിലൂടെ 2800 അംഗങ്ങൾക്ക് ആരോഗ്യ സുരക്ഷ, അപകട സുരക്ഷ, ഗോ സുരക്ഷ എന്നിവ ഉറപ്പ് നൽകുന്ന സമഗ്ര ഇൻഷുറൻസ് പരിരക്ഷ. പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് കാർഡ് നൽകൽ. അംഗങ്ങളായവർക്ക് ഒരു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ. സർക്കാർ ആശുപത്രികൾക്ക് പുറമെ സംസ്ഥാനത്തെ തിരഞ്ഞെടുത്ത പ്രമുഖ ആശുപത്രികളിലും ചികിത്സ സൗജന്യമായി നൽകും. അപകട മരണം, അപകടം മൂലം അംഗവൈകല്യം സംഭവിക്കൽ തുടങ്ങിയവക്ക് 5 ലക്ഷം രൂപ വരെ നഷ്ട പരിഹാരം. 25 വയസ്സുവരെയുള്ള 2 കുട്ടികൾക്ക് 25,000 രൂപ വീതം പഠന സഹായം. പശു മരണപ്പെട്ടാൽ 50,000 രൂപ വരെ നഷ്ടപരിഹാരം. അകിട് വീക്കം, മറ്റ് അസുഖങ്ങൾ എന്നിവക്ക് ആനുപാതികമായ ധന സഹായം.
ജില്ലാ പ്ലാനിങ്ങ് കമ്മറ്റി ഈ പദ്ധതിക്ക് അനുമതി നൽകിയില്ല. എന്നാൽ സംസ്ഥാന തലത്തിലുള്ള കോർഡിനേഷൻ കമ്മറ്റിയിൽ നേരിട്ട് അപേക്ഷ നൽകിയാണ് പദ്ധതി ബ്ലോക്ക് താളത്തിൽ നടപ്പിലാക്കുന്നത്. ഈ പദ്ധതി സംസ്ഥാന തലത്തിൽ ആദ്യത്തെയുമാണ്.
മർട്ടിൽ മാത്യു. പ്രസിഡന്റ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് :