ചെറുതോണി : ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്സ് (എം) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഷി അഗസ്റ്റിൻ എം.എൽ.എ.യും ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലും ജാഥാ ക്യാപ്ടൻമാരായ കർഷക സംരക്ഷണ ജാഥ ഇന്ന് നെടുങ്കണ്ടത്ത് സമാപിക്കും. ജാഥയുടെ സമാപനം ജോസ് കെ മാണി എം.പി. ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 22-ലെ ഉത്തരവ് പൂർണ്ണമായും പിൻവലിക്കുക, അർഹരായ മുഴുവൻ കർഷകർക്കും ഉപാധിരഹിത പട്ടയം നൽകുക , പ്രളയാനന്തരം ഇടുക്കിക്ക് പ്രഖ്യാപിച്ച അയ്യായിരം കേടിയുടെ ഇടുക്കി പാക്കേജ് നടപ്പിലാക്കുക, വന്യമൃഗങ്ങളിൽ നിന്നും കൃഷിയിടങ്ങൾക്ക് സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള കോൺഗ്രസ്സ് (എം) ജാഥ നടത്തുന്നത്.