തൊടുപുഴ : പുഴയിൽ വീണ് മരിച്ച യുവാവിന്റെ മരണത്തിലുള്ള ദുരൂഹത നീക്കാൻ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽകേസ് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ഇടുക്കി ജില്ലാപൊലീസ്‌മേധാവിക്കാണ് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്. 2019 ഏപ്രിൽ 13 ന് അയൽവാസിയുമൊത്ത് മീൻ പിടിക്കാൻപോയപ്പോഴാണ് തൊടുപുഴ വെള്ളിയാമറ്റം മരുതാനിക്കൽ വീട്ടിൽ ജാനകിയമ്മയുടെ മകൻ സന്തോഷ് പുഴയിൽ വീണ് മരിച്ചത്. മരണത്തിൽ ദുരുഹത ആരോപിച്ച് അമ്മ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മീഷൻ ജില്ലാപൊലീസ്‌മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. കാഞ്ഞാർപൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നു വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം തൃപ്തികരമല്ലെന്ന് പരാതിക്കാരി വാദി സാഹചര്യത്തിലാണ്‌കേസ് ഉയർന്നപൊലീസ് ഓഫീസർ അന്വേഷിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടത്.