village-school
കണ്ണംപടി ട്രൈബൽ സ്‌കൂളിന് വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ നല്കുന്ന 1600 ലൈബ്രറി ബുക്കുകളടങ്ങിയ അലമാരിയുടെ താക്കോൽ സ്‌കൂൾ പ്രിൻസിപ്പലിൽ നിന്നും കോഴിമല രാജാവ് രാമൻ രാജ മന്നനും കണ്ണംപടി സ്‌കൂൾ ഹെഡ്മാസ്റ്റർ വിവേകാനന്ദനും ചേർന്ന് സ്വീകരിക്കുന്നു.

തൊടുപുഴ: : ഫ്രൈഡെ ഫോർ ഫ്യൂച്ചറിന്റെ ഭാഗമായി വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യാതിഥിയായി കോവിൽ മല രാജാവ് രാമൻ രാജമന്നൻ എത്തി. സ്വീഡനിൽ ഗ്രേറ്റ തേൺ ബർഗ് ആരംഭിച്ച പ്രകൃതി സംരക്ഷണ പ്രക്ഷോഭമാണ് ഫ്രൈഡെ ഫോർ ഫ്യൂച്ചർ. ഇതിന്റെ ഭാഗമായി വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ പരിസ്ഥിതി, വിദ്യാഭ്യാസം, ശാക്തീകരണം തുടങ്ങിയ പദ്ധതികൾ ആരംഭിച്ചു. അതിലൊന്നുമായി ബന്ധപ്പെടുത്തി സ്‌കൂളിലെ കുട്ടികൾ ശേഖരിച്ച ആയിരത്തി അറുന്നൂറോളം പുസ്തകങ്ങൾ കോവിൽ മല രാജാവിൽ നിന്നും കണ്ണമ്പാടി ഗവ. സ്‌കൂൾ ഹെഡ്മാസ്റ്റർ വിവേകാനന്ദൻ സ്വീകരിച്ചു. ചടങ്ങിൽ രാമൻ രാജമന്നൻ കോവിൽമലയുടെ ചരിത്രം, രാജ അധികാരം, പ്രജകളുടെ ഉന്നമനം എന്നിവയെക്കുറിച്ച് വിശദീകരിച്ചു.. വില്ലേജ് സ്‌കൂളിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കുട്ടികൾക്ക് ആശംസ നൽകി.വില്ലേജ് സ്‌കൂൾ പ്രിൻസിപ്പൽ സരിതാ ഗൗതം കൃഷ്ണ, സ്‌കൂൾ മാനേജിംഗ് ഡയറക്ടർ ആർ കെ ദാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഫ്രൈഡെ ഫോർ ഫ്യൂച്ചറിന്റെ ഭാഗമായി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗപ്പെടുത്തി വെർട്ടിക്കൽ ഗാർഡൻ എന്ന ആധുനിക കൃഷി രീതി സ്‌കൂൾ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്.