തൊടുപുഴ താലൂക്ക് എൻ.എസ്.എസ്.യൂണിയന്റെ നേതൃത്യത്തിൽ വെങ്ങല്ലൂർ എൻ.എസ്.എസ്. ഹാളിൽ നടത്തിയ തൊടുപുഴ മേഖലാ സമ്മേളനം കരയോഗം പ്രസിഡന്റ് രാമചന്ദ്രൻനായരുടെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.യൂണിയൻ വൈസ് പ്രസിഡന്റ് ധർമ്മാംഗദകൈമൾ, എം.എസ്.എസ്.എസ്. കോ-ഓർഡിനേറ്റർ എസ്.ശ്രീനിവാസൻ , എച്ച്.ആർ.കോ-ഓർഡിനേറ്റർ കെ.പി.ചന്ദ്രഹാസൻ, വനിതാ യൂണിയൻ പ്രസിഡന്റ് ജലജാശശി, എന്നിവർ സംസാരിച്ചു.കരയോഗം സെക്രട്ടറി ബി.സുരേഷ്‌കുമാർ സ്വാഗവും വനിതാ യൂണിയൻ സെക്രട്ടറി പ്രസീദ സോമൻ നന്ദിയും പറഞ്ഞു.