തൊടുപുഴ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത പ്രതിയെ അഞ്ച് വർഷം കഠിന 25, 000 പിഴയ്ക്കും തൊടുപുഴ പോക്സോ കോടതി സ്പെഷ്യൽ ജഡ്ജി കെ അനിൽ കുമാർ ശിക്ഷ വിധിച്ചു. കമ്പംമെട്ട് കൂട്ടാർ നാലുമുക്ക് ഭാഗത്ത്‌ കുഞ്ഞുമോനെയാണ് ( 62) കോടതി ശിക്ഷിച്ചത്. 2019 ജനുവരി 25 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ നിന്ന് മടങ്ങിയ പെൺകുട്ടിയോടാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. പെൺകുട്ടിയെ അപമാനിച്ച കുറ്റത്തിന് ഒരു വർഷം കഠിന തടവും പതിനായിരം രൂപ പിഴയും ലൈംഗികാതിക്രമം നടത്തിയതിന് അഞ്ച് വർഷം കഠിന തടവും പതിനയ്യായിരം രൂപ പിഴയും പിഴ അടക്കാൻ കഴിയാതെ വന്നാൽ ഒന്നേകാൽ വർഷം കഠിന തടവും പ്രതി അനുഭവിക്കണം. പിഴ തുക പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവായി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി ബി വാഹിദ ഹാജരായി.