അടിമാലി:ജനവാസ മേഖലയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. കമ്പിളികണ്ടം തല്ലിതോട് ചക്കങ്കൽ ചെല്യാമ്മയുടെ കൃഷിയിടത്തിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ചെല്യാമ്മയുടെ പറമ്പിൽ ജോലിചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആദ്യം പെരുമ്പാമ്പിനെ കണ്ടത് .തുടർന്ന് നാട്ടുകാർ ചേർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി നേര്യമംഗലം
വനമേഖലയിലേക്ക് കയറ്റി വിട്ടു.