തൊടുപുഴ : കുമാരമംഗലം- നീറംപുഴ റോഡിൽ പാറ ജംഗ്ഷൻ മുതൽ പാലക്കുഴി വരെ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന് മുതൽ 30 വരെ ഈ വഴിയുള്ള ഗതാഗതം നിരോധിച്ചു. ഇതുവഴി വരുന്ന വാഹനങ്ങൾ പാലക്കുഴിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കുമാരമംഗലം വഴി തൊടുപുഴയ്ക്കും,​ തൊടുപുഴ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പാറ ജംഗ്ഷനിൽ നിന്ന് കുമാരമംഗലത്ത് എത്തി ഇടത്തോട്ട് തിരിഞ്ഞ് പാലക്കുഴി വഴി നാഗപ്പുഴയ്ക്ക് പോകണമെന്ന് അസി. എക്സിക്യുട്ടിവ് എൻജിനിയർ അറിയിച്ചു.