ചെറുതോണി: ഇരുചക്രവാഹനങ്ങളും കാറും കൂട്ടിയിടിച്ച് രണ്ടാംക്ലാസ് വിദ്യാർത്ഥിനി ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. അപകടത്തിൽചേലച്ചുവട് സ്വദേശികളായ കൊച്ചുപ്ലാക്കൽ മണിലാൽ(33), ഭാര്യ ലാവണ്യ (26), മകൾ നൈനിക (6), വെള്ളക്കയം സ്വദേശി വെള്ളാക്കാട്ട് വിശാഖ്(23), താന്നിക്കണ്ടം സ്വദേശി അപ്പുശ്ശേരിൽ വിഷ്ണു(24)എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽകോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 5.30ന് വാഴത്തോപ്പ് കുഴിക്കാട്ട് പെട്രോൾ പമ്പിന് മുന്നിലാണ് അപകടമുണ്ടായത്. നൈനികക്ക് പനിയായതിനാൽ മെഡിക്കൽകോളജാശുപത്രിയിൽ നിന്നും മരുന്ന് വാങ്ങി തിരികെചേലച്ചുവട്ടിലെ വീട്ടിലേക്ക് സ്‌കൂട്ടറിൽപോവുകയായിരുന്നു മണിലാലും കുടുംബവും. തടിയമ്പാട് പെയിന്റിംഗ്‌ജോലികഴിഞ്ഞ് ചെറുതോണിക്ക് ഡ്യൂക്ക് ബൈക്കിൽ വരികയായിരുന്നു വിശാഖും സുഹൃത്ത് വിഷ്ണുവും. കുഴിക്കാട്ട് പമ്പിന് മുന്നിലെത്തിയപ്പോൾ മുന്നിൽ സഞ്ചരിച്ചിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കവെ എതിർദിശയിൽ നിന്നും വന്ന സ്‌കൂട്ടറിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിച്ചു മറിഞ്ഞ ബൈക്ക് മുന്നിൽപോയിരുന്ന കാറിന്റെ പിന്നിലിടിച്ചു. മൂന്നുവാഹനങ്ങൾക്കും സാരമായകേടപാടുകൾ സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാരും പമ്പ് തൊഴിലാളികളുംചേർന്ന് പരിക്കേറ്റവരെ മെഡിക്കൽകോളജാശുപത്രിയിലെത്തിക്കുകയായിരുന്നു. വിഷ്ണുവിനൊഴികെ മറ്റ് നാലുപേർക്കും കൈകാലുകളിൽ ഒടിവും മുറിവുകളുമുണ്ട്. വിഷ്ണുവിന് കലിന് മുറിവാണുള്ളത്. നൈനികചേലച്ചുവട് ഗവ.എൽപി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്. ഗുരുതരമായി പരിക്കേറ്റ മണിലാലിനെയും ലാവണ്യയെയും നൈനികയെയുംകോട്ടയം മെഡിക്കൽകോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടുക്കി പൊലീസ്‌മേൽനടപടികൾ സ്വീകരിച്ചു.