അടിമാലി : അടിമാലി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന്റെ പരിധിയിൽ വരുന്ന അടിമാലി, മറയൂർ, മൂന്നാർ മേഖലകളിലെ വിവിധ പട്ടികവർഗ കോളനികളിലെ ഗുണഭോക്താക്കൾക്ക് ഒരുവർഷത്തിനകം കായ്ഫലം ലഭിക്കുന്നതും ജില്ലയിലെ കാലാവസ്ഥയ്ക്ക് യോജ്യമായതും നാലുതട്ട് വളർച്ചയും അഞ്ച് അടിയിൽ കുറയാതെയുള്ള ഉയരവുമുള്ളതും മൂന്നുവർഷത്തിനു മുകളിൽ പ്രായമുള്ള ജാതിതൈ വിതരണം ചെയ്യുന്നതിനു സർക്കാർ അംഗീകൃത നഴ്സറികളിൽ നിന്നു ഓൺലൈൻ ദർഘാസ് ക്ഷണിച്ചു. ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 13. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04864 224399.