ഇടുക്കി: ഇൻഫർമേഷൻ ആന്റ് പ്ബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടറുടെ അധീനതയിലുള്ളതും ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഉപയോഗിച്ചുവന്നിരുന്ന വാഹനം നവംബർ 11 ന് രാവിലെ 11 ന് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പരസ്യമായി ലേലം ചെയ്തു വിൽക്കും. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ അന്നേദിവസം രാവിലെ പത്തരയ്ക്കു മുമ്പ് നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം കെട്ടിവച്ച് ബന്ധപ്പെട്ട രേഖകൾ ഹാജരാക്കി ലേലത്തിൽ പങ്കെടുക്കേണ്ടതാണ്. മുദ്ര വച്ച ടെൻഡറുകൾ നവംബർ എട്ടിന് വൈകിട്ട് മൂന്നിനു മുമ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കളക്ടറേറ്റ്, കുയിലിമല, ഇടുക്കി 685601 എന്നവിലാസത്തിൽ ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9496003211, 04862233036